HIGHLIGHTS : CK Balan will always be remembered as a great person: Alankode Leelakrishnan

പരപ്പനങ്ങാടി: ചെറുകാടിനേയും ഇടശ്ശേരിയേയും പോലെയുള്ളവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പടര്‍ത്തിയ പുരോഗമന ചിന്താധാരയുടെ പിന്തുടര്‍ച്ചയാണ് സി.കെ ബാലനെന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍.
സി.കെ ബാലന്‍ മെമ്മോറിയല്‍ ചാരിറ്റബള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും പരപ്പനങ്ങാടിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതത്തിന്റെ സര്‍വസ്വവും പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി മാറ്റിവെച്ച മഹാത്യാഗി
യായി സി.കെ ബാലന്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. അദ്ദേഹം തുടങ്ങി വെച്ച പുരോഗമന ആശയങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റിന് കഴിയട്ടെയെന്നും ലീലാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.കെ സൂരജ് സി.കെ ബാലന്റെ ജീവ ചരിത്രം വിവരിച്ചു.ട്രസ്റ്റ് അംഗം അഡ്വ.സുല്‍ഫിക്കറിന്റെ
വേര്‍പാടില്‍ ചടങ്ങ് അനുശോചിച്ചു. നഗരസഭ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്,
ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി. മുസ്തഫ,
ട്രസ്റ്റ് സെക്രട്ടറി സി.കെ ഷാഹിന്‍ , വിവിധ സംഘടന ഭാരവാഹികളായ ഉമ്മര്‍ ഒട്ടുമ്മല്‍, ടി പ്രഭാകരന്‍, സുധീഷ് പാലശ്ശേരി, ഗിരീഷ് തോട്ടത്തില്‍, സിദ്ധാര്‍ത്ഥന്‍, സെയ്ത് മുഹമ്മദ്
എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ കെ.വിശ്വനാഥന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ. നരേന്ദ്ര ദേവ് അധ്യക്ഷനായി.
അഡ്വ. കൃപാലിനി നന്ദി
യും പറഞ്ഞു. തുടര്‍ന്ന് പ്രസാദ് കൈതക്കലിന്റെ ‘സയന്‍സ് മിറക്കിള്‍ ഷോ ‘ യും
പ്രശസ്ത നാടക പ്രതിഭയും സിനിമ നടനുമായ അപ്പുണ്ണി ശശിയുടെ ‘ചക്കരപ്പന്തല്‍ ‘ എന്ന ഏകപാത്ര നാടകവും അരങ്ങേറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു