HIGHLIGHTS : Calicut University News; M.A. Sociology Admission in ITSR

ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി പ്രവേശനം

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ്സർ വകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിൽ എം.എ. സോഷ്യോളജി ( 2025 – 26 അക്കാദമിക വർഷം ) താമസിച്ചു പഠിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷാഫോം ചെതലയം ഐ.ടി.എസ്.ആറിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാകും. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷാ ഫോം ജൂൺ 25 വരെ – ദി ഡയറക്ടർ, ഐ.ടി.എസ്.ആർ., ചെതലയം പി.ഒ., സുൽത്താൻ ബത്തേരി, വയനാട്, പിൻ : 673 592 എന്ന വിലാസത്തിൽ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും ക്യാപ് (സെൻട്രലൈസ്ഡ് രജിസ്‌ട്രേഷൻ പ്രോസസ്സ്) രജിസ്‌ട്രേഷൻ ചെയ്തിരിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 8879325457, 9645598986, 6238143264.
പ്രോജക്ട് മോഡ് പ്രോഗ്രാം പ്രവേശനം 15 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയില്‍ പ്രവേശന പരീക്ഷാ അടിസ്ഥാനത്തില്‍ പ്രവേശനം നൽകുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (എജ്യുക്കേഷനൽ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് സെന്റർ – 0494 2407279, 2401971), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠന വകുപ്പ് – 0494 2407406, 2407407), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്സ് (കമ്പ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പ് – 0494 2407325) എന്നീ പ്രൊജക്ട് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂണ്‍ 15 – ന് വൈകിട്ട് അഞ്ചു മണി വരെയ്ക്ക് നീട്ടി. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 645/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 285/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 95/- രൂപ അടക്കണം. അപേക്ഷ ഫീസ് അടച്ച് പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകു. പ്രവേശന പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോണ്‍ : 0494 2407016, 2407017.
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പിൽ മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള മൂന്ന് അധ്യാപക ഒഴിവുണ്ട്. യോഗ്യത യു.ജി.സി. മാനദണ്ഡപ്രകാരം. താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം വാക് – ഇൻ – ഇന്റർവ്യൂവിന് ജൂൺ 12-ന് രാവിലെ 10.00 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. വിശദ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ.
റേഡിയോ സിയുവിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ്
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് റേഡിയോയിൽ ( റേഡിയോ സിയു ) കരാറടിസ്ഥാ നത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ് നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂൺ 17-ന് നടക്കും. യോഗ്യത : 1. പ്രോഗ്രാം എക്സിക്യൂട്ടീവ് – അംഗീകൃത എം.എ. / എം.എസ് സി. ബിരുദവും ബ്രോഡ്കാസ്റ്റ് മീഡിയയിൽ ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ അംഗീകൃത എം.എ. / എം.എസ് സി. ബിരുദവും ജേണലിസം / ഡിജിറ്റൽ മീഡിയ / അനുബന്ധ വിഷയങ്ങളിലുള്ള പി.ജി. ഡിപ്ലോമയും. 2. സൗണ്ട് റെക്കോഡിസ്റ്റ് – അംഗീകൃത ബി.എ. / ബി.എസ് സി. ബിരുദം, മൾട്ടിമീഡിയ / സർട്ടിഫൈഡ് സൗണ്ട് എഞ്ചിനീയറിങിലുള്ള ഡിപ്ലോമ / സൗണ്ട് എഡിറ്റിംഗിലോ സൗണ്ട് റെക്കോർഡിങിലോ ഉള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, സൗണ്ട് എഡിറ്റിംഗ് സോഫ്റ്റ്‌വെയറിലും റെക്കോർഡിങ്ങിലുമുള്ള പരിജ്ഞാനം, സൗണ്ട് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും നന്നാക്കുന്നതിലുമുള്ള സാങ്കേതിക പരിജ്ഞാനം. ഉയർന്ന പ്രായപരിധി 40. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ്. യോഗ്യരായവർ ജൂൺ 17-ന് രാവിലെ 10.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിലെ സിണ്ടിക്കേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ 2025 – 25 അധ്യയന വർഷത്തേക്ക് മണിക്കൂർവേതനാടിസ്ഥനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. യു.ജി.സി. യോഗ്യതയുള്ളവർ വിശദമായ ബയോഡാറ്റ polhod@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിൽ ജൂൺ 16-ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. യോഗ്യരായവരെ പിന്നീട അഭിമുഖത്തിന് ക്ഷണിക്കും. ഫോൺ : 0494 2407388.
എഫ്.വൈ.യു.ജി.പി. – മൈനർ ഗ്രൂപ്പ് സെലക്ഷൻ അപേക്ഷാ തീയതി നീട്ടി
നാലു വർഷ ബിരുദ പ്രോഗ്രാമിന് ( FYUGP – 2025 പ്രവേശനം ) അഫിലിയേറ്റഡ് കോളേജുകൾ വാഗ്ദാനം ചെയ്യുന്ന മൈനർ ഗ്രൂപ്പുകൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി ജൂൺ 12 വരെ നീട്ടി. ലിങ്ക് കോളേജ് പോർട്ടലിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ (2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ പരീക്ഷാ ഉത്തരക്കടലാസുകളുടെ പകർപ്പിന് ജൂൺ ഏഴ് വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനാ / പുനർമൂല്യനിർണയ അപേക്ഷാ ലിങ്ക് പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാ അപേക്ഷ
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി ( 2024 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 16 വരെയും 200/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ മൂന്ന് മുതൽ ലഭ്യമാകും.
പരീക്ഷ
ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ( 2020 പ്രവേശനം ) ജൂൺ 2024, ( 2021 പ്രവേശനം മുതൽ ) ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ നാലിന് തുടങ്ങും.
സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ( 2009 സ്‌കീം – 2014 പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു