HIGHLIGHTS : Farewell gathering and honoring talents

തിരൂരങ്ങാടി : ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റ്ര്‍ അബ്ദുറഷീദ് മാസ്റ്റര്‍ മൂന്ന് പതിറ്റാണ്ടുകാലത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയറങ്ങി. മാനേജ്‌മെന്റ് ഭാരവാഹികളും അലുംമ്‌നി അംഗങ്ങളും പി.ടി.എ ഭാരവാഹികളും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന് പ്രൗഢമായ യാത്രയയപ്പ് നല്‍കി. യാത്രയപ്പ് സംഗമത്തിന്റെ ഉദ്ഘാടനവും എപ്ലസ് പ്രതിഭകള്‍ക്കുള്ള അവാര്‍ഡും സ്‌കൂള്‍ മാനേജര്‍ എം.കെ. ബാവ സാഹിബ് നിര്‍വ്വഹിച്ചു.

പ്രിന്‍സിപ്പാള്‍ ഒ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന ടി.അബ്ദുറഷീദ് മാസ്റ്റര്‍ മറുപടി പ്രസംഗം നിര്‍വ്വഹിച്ചു. യതീംഖാന കമ്മിറ്റി സി.ഇ.ഒ ഡോ:അനീസ് മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍മാരായ സി.പി. ഹബീബ , സമീന മൂഴിക്കല്‍, പി.ടി.എ. പ്രസിഡന്റ് എം.ടി. അയ്യൂബ് മാസ്റ്റര്‍,ഹെഡ്മാസ്റ്റര്‍ കെ.കെ. ഉസ്മാന്‍ കൊടിയത്തൂര്‍, അലുമിനി പ്രസിഡണ്ട് അഡ്വ: സി.പി. മുസ്തഫ, റിയാസ് തോട്ടുങ്ങല്‍, ഹമീദലി മാസ്റ്റര്‍, അമര്‍ മനരിക്കല്‍,കാരാടന്‍ റഷീദ്, സ്റ്റാഫ് സെക്രട്ടറി ടി.സി. അബ്ദുല്‍ നാസര്‍, എം.പി.അലവി അധ്യാപകരായ എം.ടി. മമ്മദ്, പി. അബ്ദുല്‍ ജലീല്‍, കെ.ഷംസുദ്ധീന്‍, എം. സുഹൈല്‍,കെ.വി സാബിറ , കെ. ജമില ,യു.ടി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. പി. അബ്ദുസമദ് മുനീര്‍ താനാളൂര്‍ , എ.ടി. സൈനബ,പി. ഇസ്മായില്‍, പി. ജാഫര്‍,എസ്. ഖിളര്‍ , കെ.ഇബ്രാഹീം, മുഹമ്മദലി ജൗഹര്‍ , ഹാരിഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു