HIGHLIGHTS : Entrance ceremony at Kuttippuram Govt. Technical High School

കുറ്റിപ്പുറം :കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടന്ന പ്രവേശനോല്‍സവം പ്രശസ്ത സിനിമാ പിന്നണിഗായകന്‍ എടപ്പാള്‍ വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സൂപ്രണ്ട് ജയപ്രസാദ് പി അധ്യക്ഷത വഹിച്ചു. റിട്ട. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ മണികണ്ഠകുമാര്‍ ടി ആ മുഖപ്രഭാഷണം നടത്തി.

പി.ടി എ അംഗം സതീഷ് കുമാര്‍ , അധ്യാപകരായ സുകേഷ് ഒ.പി , ജ്യോതിക .കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിന് പി. ടി എ വൈസ് പ്രസിഡന്റ് രാജന്‍ സി. പി സ്വാഗതവും, എന്‍ജിനീയറിംഗ് ഇന്‍സ്ട്രക്ടര്‍ ലിന്‍സണ്‍ ആന്റണി നന്ദിയും പറഞ്ഞു.