ശക്തമായ കാറ്റിൽ വൻ നാശനഷ്ടം


കോഴിക്കോട് :  വ്യാഴാഴ്ച വൈകിട്ട് മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. കണ്ണാടിക്കലിൽ റോഡിലേക്ക് മരം വീണ് ‌മണിക്കൂറുകളോളം ഗയാഗതം തടസ്സപ്പെട്ടു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.

മാസങ്ങൾക്കുമുമ്പ് പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കത്തിയമർന്ന ബോർഡുകളുടെ ഇരുമ്പ് ഫ്രെയിമുകളും നിലംപതിച്ചു. വൈകിട്ട് 6.45ഓടെ വീശിയ ശക്തമായ കാറ്റിലും മഴയിലുമാണ് എസിപി ഷീറ്റുകളും ഇരുമ്പ് ഫ്രെയിമുകളും കേബിളുകളും കത്തിയ അവശിഷ്ടങ്ങളും താഴേക്കുവീണത്. ഷീറ്റുകൾ വീണ് ചുമട്ട് തൊഴിലാളിയായ റഹീമിനും ഒരുയാത്രക്കാരനും പരിക്കേറ്റു. ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. താഴെ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.

. കാരപ്പറമ്പ്, കരുവിശ്ശേരി, വേങ്ങേരി, എലത്തൂർ, കക്കോടി, പുതിയങ്ങാടി, വെള്ളിമാട്കുന്ന് ഭാഗങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍

ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top