മയക്കുമരുന്ന് വിൽപ്പനക്കാരിയെ ജയിലിലടച്ചു

കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കഞ്ചാവ് വിൽപ്പനക്കാരിയെ പിഐഡിഎൻഡിപി എസ് നിയമപ്രകാരം ഒരുവർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. വെസ്റ്റ്ഹിൽ ചേക്കറായിൽ വളപ്പ് സ്വദേശിനി കോണാട് കമറുനീസ (55)യെയാണ് ജയിലിലടച്ചത്.

ജില്ലയിൽ ആദ്യമായാണ് സ്ത്രീ വിൽപ്പനക്കാരിയെ ഈ നിയമപ്രകാരം ജയിലിലടയ്ക്കുന്നത്.

ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം സിറ്റി ഡെപ്യൂട്ടി കമീഷണർ അരുൺ കെ പവിത്രൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഒരുവർഷത്തേക്ക് തടങ്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. പ്രതിയെ ടൗൺ

സബ് ഇൻസ്പെക്ടർ ശ്രീസിത, സിപിഒമാരായ സോണി നെരവത്ത്, വന്ദന, സി റ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരടങ്ങുന്ന അന്വേഷക സംഘം പാളയത്തു വച്ച് കസ്റ്റഡിയിലെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാക്കുകയും ചെയ്തു.

പ്രതിക്ക് കേരളത്തിന് അകത്തും പുറത്തുമായി നിരവധി മയക്കുമരുന്ന് കേസുകളുണ്ട്. അഞ്ചുവർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍

ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top