പഞ്ചാബിലെ പട്യാലയില്‍ ഏഴ് റോക്കറ്റ് ലോഞ്ചറുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍

പഞ്ചാബിലെ പട്യാല ജില്ലയില്‍ ഏഴ് റോക്കറ്റ് ലോഞ്ചറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗശൂന്യമാണെന്നും സ്ഫോടക വസ്തുക്കളായി കണക്കാക്കാനാവില്ലെന്നും പോലീസ് പറഞ്ഞു.

പട്യാല റോഡിലെ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ലോഞ്ചറുകള്‍ കണ്ടെത്തിയത്. ഷെല്ലില്‍ സ്ഫോടക വസ്തു ഇല്ലെന്ന് പഞ്ചാബ് പോലീസ് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മന്‍ദീപ് സിങ് സിദ്ദു പറഞ്ഞു. ഷെല്ലുകള്‍ വലിച്ചെറിഞ്ഞയാളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ കൂമ്പാരത്തില്‍ കിടന്ന ലോഞ്ചറുകള്‍ വഴിയാത്രക്കാരാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആക്രി കച്ചവടക്കാരനാണ് ഷെല്ലുകള്‍ വലിച്ചെറിഞ്ഞതെന്നാണ് നിഗമനമെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആര്‍മി അധികൃതരെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top