ഉന്നത വിജയം കരസ്ഥമാക്കിയ വരെ നഗരസഭ ആദരിച്ചു

പരപ്പനങ്ങാടി നഗരസഭ കേരളോത്സവതോട് അനുബന്ധിച്ച് വിവിധ തലങ്ങളില്‍നടന്ന മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കിയ വരെയും കലാ കായിക രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വരെയും നഗരസഭ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു .

ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി ഷാഹിദ അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സീനത്ത് ആലിബാബു, ഖൈറുന്നിസ താഹിര്‍, സുഹറ ടീച്ചര്‍, മുഹ്‌സിന, കൗണ്‍സില്‍മാരായ കാര്‍ത്തികേയന്‍, പി വി മുസ്തഫ, മെറീന ടീച്ചര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം, അരവിന്ദ്ന്‍, ടി പി കുഞ്ഞിക്കോയ, സുബ്രഹ്‌മണ്യന്‍, എന്നിവരും പ്രസംഗിച്ചു.
സെക്രട്ടറി ബൈജു പുത്തലത്തൊടി നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top