Section

malabari-logo-mobile

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയവരെ ആദരിച്ചു

HIGHLIGHTS : Winners of the Chief Minister's Distinguished Service Medal were honored

പരപ്പനങ്ങാടി: പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും സദ് ഭാവന സാംസ്‌ക്കാരിക വേദിയും സംയുക്തമായി സ്വാതന്ത്രദിനത്തിന്റെ 75-ാം പിറന്നാള്‍ ആഘോഷത്തില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയവരെയും വിദ്യാഭ്യാസ മേഖലയില്‍ ഉജ്ജ്വല വിജയം നേടിയ പ്രതിഭകളെയും ആദരിച്ചു.

2021-ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ പോലീസ് മെഡല്‍ നേടിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സലേഷിനെയും(താനൂര്‍ പോലീസ് സ്റ്റേഷന്‍ ), മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ എക്‌സൈസ് മെഡല്‍ നേടിയ സീനിയര്‍ സിവില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി. പ്രജോഷ് കുമാറിനെയും(പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ) മറ്റ് വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെയുമാണ് ആദരിച്ചത്.

sameeksha-malabarinews

പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ ക്യാമ്പ് ലീഡര്‍ വിഷ്ണു ടി. പരേഡ് നിയന്ത്രിച്ചു. പരപ്പനങ്ങാടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍. ചന്ദ്ര ദേശീയ പതാക ഉയര്‍ത്തി. താരങ്ങളായ അനീന ഷെറിന്‍ , വിഷ്ണു . കെ , അര്‍ച്ചന സന്ദീപ്എന്നിവരുടെ നേതൃത്വത്തില്‍ സത്യ പ്രതിജ്ഞയും എടുത്തു. ഗ്രൗണ്ട് ശുചീകരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന വേസ്റ്റ് ബോക്‌സിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. കുന്നുമ്മല്‍ അബൂബക്കര്‍ ഹാജി, കുഞ്ഞിമരക്കാര്‍ പി.വി, സദ് ഭാവന വൈസ് പ്രസിഡണ്ട് ജയന്‍, അഹമ്മദ് .പി, ഉനൈസ്.പി, സലാം .പി , സന്ദീപ്.ടി എന്നിവര്‍ പ്രതിഭകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. വാക്കേഴ്‌സ് ക്ലബ്ബ് കണ്‍വീനര്‍ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് ക്ലബ്ബ് രക്ഷാധികാരി കടവത്ത് സൈതലവി അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് ജോ.കണ്‍വീനര്‍ മനോജ് . ടി നന്ദിയും രേഖപ്പെടുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!