Section

malabari-logo-mobile

പരപ്പനങ്ങാടി മാലിന്യ മുക്തമാക്കാന്‍ നഗരസഭ ഹരിത സേനയുടെ വാതില്‍പ്പടി ശേഖരണം തുടങ്ങി

HIGHLIGHTS : The Municipal Green Force has started door-to-door collection to clear the Parappanangadi waste

പരപ്പനങ്ങാടി: നഗരസഭ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വീടുകളിലും എത്തിച്ച് കൊണ്ട് മാതൃകയാകുന്നു. നഗരസഭയിലെ 45 വാര്‍ഡുകളിലായി 15177 വീടുകളിലും 686 സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. 45 ദിവസത്തില്‍ ഒരിക്കല്‍ എല്ലാ വീടുകളില്‍ നിന്നും കൂടാതെ ആഴ്ച്ചയിലൊരിക്കല്‍ ഇടവിട്ട് സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ വാങ്ങി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നു എന്ന് ഉറപ്പ് വരുത്തി മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടത്തി വരുന്നത്. ഓരോ ദിവസവും 600 മുതല്‍ 650 കിലോ വരെ അജൈവ മാലിന്യങ്ങളാണ് സേന ശേഖരിച്ച് വരുന്നത്.

ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് ശാസ്ത്രീയമായ പുന ചംക്രമണത്തിനായി ക്‌ളീന്‍ കേരള കമ്പനിക്കാണ് കൈമാറി വരുന്നത്.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ചാണ് നഗര സഭ വൈസ്. ചെയര്‍പേഴ്‌സണ്‍ ശഹര്‍ ബാനുവിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ പരപ്പനങ്ങാടി നഗരസഭ ഹരിത കര്‍മ്മ സേന സമ്പൂര്‍ണ്ണ വാതില്‍പ്പടി ശേഖരണ പ്രഖ്യാപനം നടത്തിയത്.

sameeksha-malabarinews

ചടങ്ങില്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ. വി സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. പി. ശാഹുല്‍ ഹമീദ്, പി. വി മുസ്തഫ, ശ്രീമതി. സീനത്ത് ആലി ബാപ്പു, നിസാര്‍ അഹമ്മദ്, മുഹ്‌സിന കെ. പി, കൗണ്‍സിലര്‍മാരായ ജയദേവന്‍, സൈതലവിക്കോയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നഗരസഭ പരിധിയില്‍ മാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നഗര സഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ. വി അറിയിച്ചു.തുടര്‍ന്ന് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് അജൈവ മാലിന്യ ശേഖരണവും സംസ്‌ക്കരണവും എന്ന വിഷയത്തെ കുറിച്ച് പരിശീലനവും നല്‍കി.ഹരിത കര്‍മ്മ സേന സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സേവനം ഉറപ്പ് വരുത്തുന്നതിനായി 9746202232 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!