പുണെ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. അനുമതി ലഭിച്ചാല്‍ രണ്ടാഴ്ച്ചക്കകം ഉപയോഗം തുടങ്ങാം.
ഉല്‍പാദിപ്പിക്കുന്ന വാക്സിന്‍ ആദ്യം ഇന്ത്യയില്‍ വിതരണം ചെയ്തതിന് ശേഷം പിന്നീടാവും മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുകയെന്നും നാല് കോടി ഡോസ് വാക്‌സിന്‍ ഇതിനോടകം തയ്യാറായെന്നും സിഇഒ അദര്‍ പൂനവാല അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം ഇന്ത്യയിലെ മൂന്ന് വാക്‌സിന്‍ കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


കോവിഡ് പ്രതിരോധ വാക്സിന്‍ എല്ലാവര്‍ക്കും ഉടന്‍ നല്‍കാനാവില്ലെന്നും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വാക്സിന്‍ നല്‍കുന്നത് വൈകുമെന്നുമാണ് റിപ്പോര്‍ട്ട്. 18 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലും
പ്രായമുള്ളവരില്‍
പരീക്ഷണം നടന്നിട്ടില്ലാത്തതിനാലാണിത്.