പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി

കൊച്ചി : പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ധിച്ചു. തുടര്‍ച്ചയായി ആറാം ദിവസമാണ് ഇന്ധനവില കൂടുന്നത്. കൊച്ചിയില്‍ പെട്രോളിന് 82.38 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 76.18 രൂപ .

പെട്രോള്‍ വില 21 പൈസയും ഡീസല്‍ വില 31 പൈസയുമാണ് വര്‍ധിച്ചത് .അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് കാരണമെന്ന് കമ്പനികള്‍ പറയുന്നു.

ഇതിനിടെ പെട്രോളിന് 9 ദിവസം കൊണ്ട് 1 .12 രൂപയും ഡീസലിന് 1.80 രൂപയുമാണ് കൂടിയത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •