തിരുവനന്തപുരം: സീരിയല്‍ നടന്‍ ശബരീനാഥ്(45) അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ശബരീനാഥ് ഒടുവില്‍ അഭിനയിച്ചു വന്നിരുന്നത്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിര്‍മാതാവായിരുന്നു. സ്വാമി അയ്യപ്പന്‍, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ശബരീനാഥിന്റെ നിര്യാണത്തില്‍ നിരവധി സിനിമാ, സീരിയല്‍ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




