തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരെത്തെ ഇവിടെ എസ്ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. ഇതില്‍ ഏഴു പേര്‍ക്കാണിപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

നേരെത്തെ പീഡന കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പ്രതിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതെന്നാണ് നിഗമനം.

 

Share news
error: Content is protected !!
Scroll to Top