വയോജനദിനം: പ്രതിജ്ഞ എടുക്കണം

HIGHLIGHTS : Senior Citizens Day: Pledge to be taken

സംസ്ഥാനത്ത് ഒക്ടോബര്‍ 1ന് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വയോജനദിന പ്രതിജ്ഞയെടുക്കും. വയോജനദിന പ്രതിജ്ഞ ചുവടെ:

മുതിര്‍ന്ന പൗരന്മാര്‍ നാടിന്റെ അമൂല്യസമ്പത്താണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ നാടിനു നല്‍കിയ മഹത്തായ സംഭാവനകളെ ഈ വയോജന ദിനത്തില്‍ ഞാന്‍ ആദരപൂര്‍വ്വം നമിക്കുന്നു. ചെറുപ്പത്തില്‍ നാം ഓരോരുത്തരെയും കരുതലോടെ കാത്തവരാണ് അവരെന്നും, പ്രായമാകുമ്പോള്‍ ആ കരുതല്‍ തിരികെ നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്റെ മാതാപിതാക്കളെയും ഉറ്റ ബന്ധുക്കളെയും അവരുടെ വാര്‍ദ്ധക്യകാലത്ത് എന്റെ കഴിവിന്റെ പരമാവധി പരിപാലിക്കല്‍ എന്റെ കടമയായി ഞാന്‍ തിരിച്ചറിയുന്നു. അവര്‍ അടക്കം ഓരോ മുതിര്‍ന്ന പൗരനും ജീവനുള്ള സുവര്‍ണ്ണ സമ്പാദ്യമാണെന്ന് ഞാന്‍ എപ്പോഴും ഓര്‍മ്മിക്കും.

sameeksha-malabarinews

സമൂഹത്തിലെ ഓരോ മുതിര്‍ന്ന പൗരനും ഞാന്‍ കൈത്താങ്ങാകും. തണലേകിയവര്‍ക്ക് തണലാകാന്‍ ഞാന്‍ എന്നും കൈകോര്‍ക്കും. പ്രായാധിക്യം മൂലമുള്ള അവശതകളിലും പ്രയാസങ്ങളിലും അവരെ ഞാന്‍ ചേര്‍ത്തുപിടിക്കും. മുതിര്‍ന്ന പൗരന്മാരോട് എപ്പോഴും ബഹുമാനത്തോടെയും ആദരവോടെയും പെരുമാറുമെന്നും, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മുതിര്‍ന്ന പൗരന്മാരെ ഞാന്‍ നോവിക്കില്ലെന്നും, വയോജനങ്ങളുടെ ക്ഷേമത്തിനായി ആത്മാര്‍ത്ഥമായി നിലകൊള്ളുമെന്നും ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!