HIGHLIGHTS : Trial run of warning sirens
പ്രാദേശിക തലത്തില്‍ ദുരന്ത അപായ സൂചന മുന്‍കൂട്ടി നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളുടെ ട്രയല്‍ റണ്‍ ഒക്ടോബര്‍ 1 ന് നടക്കും.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത 91 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സൈറണുകളാകും പ്രവര്‍ത്തിക്കുക. ഇ ഡബ്ള്യു ഡി എസ് (Early Warning Dissemination System) പദ്ധതി പ്രകാരമാണ് മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്.
മലപ്പുറം ജില്ലയിലെ എട്ടു സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ചൊവ്വാഴ്ച വൈകീട്ട് 3.35 നും 4.10 നും ഇടയില്‍ മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.
ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, ജി.എം.എല്‍.പി.എസ് കൂട്ടായി നോര്‍ത്ത്, ജി.യു.പി.എസ് പുറത്തൂര്‍ പടിഞ്ഞാറെക്കര, ജി.എം.യു.പി.എസ് പറവണ്ണ, ജി.എഫ്.എല്‍.പി.എസ് പരപ്പനങ്ങാടി, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.വി.എച്ച്.എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു