Section

malabari-logo-mobile

ഭയപ്പെടുത്തുന്നു സെല്‍ഫി

HIGHLIGHTS : 'സെല്‍ഫി' ഈ വാക്കിപ്പോള്‍ ഏറെ പരിചിതമായ ഒരുവാക്കായി മാറിയിരിക്കുന്നു. സെല്‍ഫിയെടുക്കാന്‍ എന്ത് സാഹസികതയ്ക്കും മുതിരുന്ന അവസ്ഥയാണിപ്പോള്‍. സ്വന്തം ച...

selfie-‘സെല്‍ഫി’ ഈ വാക്കിപ്പോള്‍ ഏറെ പരിചിതമായ ഒരുവാക്കായി മാറിയിരിക്കുന്നു. സെല്‍ഫിയെടുക്കാന്‍ എന്ത് സാഹസികതയ്ക്കും മുതിരുന്ന അവസ്ഥയാണിപ്പോള്‍. സ്വന്തം ചിത്രം മൊബൈല്‍ഫോണില്‍ എടുത്ത് അത് ലോകത്തെ മുഴുവന്‍ കാണിക്കാനുള്ള ആഗ്രഹം അതിരുവിടുകയാണ്. ഇത്തരത്തില്‍ സാഹസികമായി സെല്‍ഫിയെടുത്ത് സ്വന്തം ജീവന്‍ നഷ്ടമായവരുടെ എണ്ണം ദിവനംപ്രതി കൂടി വരികയാണ്.

സെല്‍ഫിയില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളില്‍ കയറി നീളമുള്ള കമ്പിയില്‍ ക്യാമറപിടിച്ച് അതിസാഹസികമായി പകര്‍ത്തിയ ഹോങ്കോങ് യുവതിയുടേയും യുവാക്കളുടേയും ചിത്രം. യുട്യൂബിലും ഫെയ്‌സ് ബുക്കിലും ഇപ്പോള്‍ വൈറലായിരികുകയാണ് ഈ പേടിപ്പെടുത്തുന്ന സെല്‍ഫി.

sameeksha-malabarinews

നിറതോക്കു പിടിച്ച് സെല്‍ഫി എടുത്തയാള്‍ ക്യാമറയില്‍ ക്ലിക്ക് ചെയ്യുന്നതിനു പകരം കൈത്തോക്കിന്റെ കാഞ്ചിവലിച്ച് അടുത്തിടെ മരിച്ചിരുന്നു. മറ്റൊരു യുവതി മൂര്‍ഖന്‍ പാമ്പിനെ കൈപ്പിടിയിലാക്കി ഫോണ്‍ എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് മരിച്ചിരുന്നു. നമ്മുടെ നാട്ടിലും സ്ഥിതി വിഭിന്നമല്ല സെല്‍ഫിയെടുക്കാന്‍ ട്രെയിനിനുമുകളില്‍ കയറി ഇലക്ട്രിക്ക് ലൈനില്‍ നിന്ന് ഷോക്കേറ്റ് ഷൊര്‍ണൂരില്‍ ഈ അടുത്തിടെ പതിനാറുകാരന്‍ മരിച്ചിരുന്നു, കാറോടിക്കുന്നതിനിടെയും റോഡിലൂടെ നടക്കുന്നതിനിടയിലും സെല്‍ഫിയെടുത്തു പലരും അപടം ക്ഷണിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ്.

സെല്‍ഫി ഭ്രാന്ത് മൂത്ത് അപകട സാഹചര്യം മറന്ന് സെല്‍ഫിയെടുക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നാകും ചിലപ്പോള്‍ ഇത് തങ്ങളുടെ അവസാന ചിത്രം പകര്‍ത്തലായേക്കുമെന്നുള്ളത്.

[youtube]https://www.youtube.com/watch?v=82SDk1kInvI[/youtube]

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!