ബൈക്കപകടത്തില്‍ പരിക്കേറ്റ താനൂര്‍ സ്വദേശി മരിച്ചു

tanur newsതാനൂര്‍ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു താനൂര്‍ മോര്യ കൈതവളപ്പില്‍ കുട്ടന്റെ മകന്‍ പ്രവീണ്‍(22) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്.

കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ മോര്യയി്ല്‍ വച്ചാണ് അപകടമുണ്ടായത്. ഇയാശ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക്‌പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രവീണിന്റെ തലക്കാണ് പരിക്കേറ്റത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുടുംബശ്മശാനത്തില്‍ സംസ്‌ക്കരിക്കും. മാതാവ് പത്മിനി. സഹോദരി പ്രിയങ്ക.

Share news
error: Content is protected !!
Scroll to Top