
പരപ്പനങ്ങാടി: കടലുണ്ടിപുഴയെ ഇളക്കിമറിച്ച മലവെള്ളം അറബിക്കടലിലെത്തിയപ്പോള്‍ പൂരപ്പുഴ കെട്ടുങ്ങല്‍ അഴിമുഖത്തിന ചെങ്കടിലിന്റെ നിറം.
കഴിഞ്ഞ ദിവസങ്ങളില്‍ തിമര്‍ത്ത് പെയ്ത മഴ മലമടക്കുകളില്‍ നിന്ന് കുത്തിയൊഴുകി കടലുണ്ടി പുഴയിലേക്ക് തിമര്‍ത്തിറങ്ങിയതോടെയാണ് പുഴയും പുഴ ചെന്നു ചേരുന്ന അഴിമുഖവും കടലും ചെഞ്ചായമണിഞ്ഞത്.
ഈ പുഴവെള്ളത്തെ സ്വീകരിച്ച കടലിന് നിറം മാറിയ വിവരമറിഞ്ഞ് നിരവധി പേര്‍ കടല്‍ കാണാനെത്തി. എന്നാല്‍ എത്ര മലവെള്ളം വന്നാലും പ്രത്യകഅളവില്‍ എറ്റുവാങ്ങി തന്റെ നിറം മാറ്റാത്ത കടല്‍ ചുകന്നത് കടലോരനിവാസികളെ പോലും അദ്ഭുതപ്പെടുത്തി.
എന്നാല്‍ അപകടക്കെണിയുമായെത്തുന്ന ‘കെടുനീരിനെ’ ആശങ്കയോടെയാണ് മത്സ്യതൊഴിലാളികള്‍ കാണുന്നത്. ഈ നിറത്തിലുള്ള കടലില്‍ നീന്താനാവില്ലെന്നും വലയെറിയാനിവില്ലെന്നും മത്സ്യതൊഴിലാളികള്‍ പറഞ്ഞു.




