തിരൂര്‍: ഒരേ നമ്പറില്‍ രണ്ട് കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കിയതായി പരാതി. തിരൂര്‍ ജോയിന്റ് ആര്‍ ടി ഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കെ എല്‍ 55 പി 5335 നമ്പറാണ് ഇരു വാഹനങ്ങളും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
ഒഴൂര്‍, ഓമച്ചപ്പുഴ, കള്ളിയാട്ട് കോഴിശ്ശേരി ജാബിറിന്റെ മാരുതി സ്വിഫ്റ്റ് കാര്‍ തിരൂര്‍ ജോയിന്റ് ആര്‍ ടി ഒ ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം താനാളൂരില്‍ വെച്ച് ഇതേ നമ്പറില്‍ എത്തിയോസ് ലിവ ടയോട്ട കാര്‍ ഓടുന്നത് ജാബിറിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജോയിന്റ് ആര്‍ ടി ഒക്ക് പരാതി നല്‍കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




