കോഴിക്കോട്: പോലീസുകാരന്റെ പോക്കറ്റടിക്കുന്നതിനിടയില്‍ ഒരാള്‍ പിടിയിലായി. കോട്ടയം കുലശേഖരപുരം നാനാടം പര്യമ്പാടം ടികെ ഷാഫി (42) ആണ് പിടിയിലായത്. ഇരിട്ടി-കോഴിക്കോട് റൂട്ടിലോടുന്ന അമ്പാടി ബസില്‍ വെച്ചാണ് സംഭവം ഉണ്ടായത്. കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ടി വി സത്യന്‍ കൊയിലാണ്ടി – കൊല്ലത്തു നിന്നും കോഴിക്കോട് ഓഫീസിലേക്ക് വരുന്ന വഴി കോരപ്പുഴയെത്തിയപ്പോള്‍ ഷാഫി പോലീസുകാരന്റെ പോക്കറ്റിലുള്ള പണം മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കയ്യോടെ പിടികൂടിയ പ്രതിയെ എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
കോട്ടയം സ്വദേശിയായ ഇയാള്‍ പതിവായി തിരക്കുള്ള ബസുകള്‍ മാത്രം തെരഞ്ഞെടുക്കുകയും പോക്കറ്റടി നടത്തുകയും ചെയ്യുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.
ഇയാളില്‍ നിന്നും പോക്കറ്റടിക്കാന്‍ ഉപയോഗിക്കുന്ന ബ്ലേഡും, 700 രൂപയും കണ്ടെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




