സെല്‍ഫിയെടുക്കാന്‍ മൂര്‍ഖന്‍ പാമ്പിനൊപ്പം നിന്ന യുവതിക്ക് കടിയേറ്റു

WomanWomanമോസ്‌കോ: സെല്‍ഫിയെടുക്കാന്‍ മൂര്‍ഖന്‍ പാമ്പിനോടൊപ്പം നിന്ന യുവതിക്ക് കടിയറ്റു. യുവതിയുടെ നില അതീവ ഗുരുതരം. റഷ്യയിലാണ് സംഭവം നടന്നത്. പാമ്പ് കടിയേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. ഫെയ്‌സ് ബുക്കില്‍ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നത് ഫാഷനായതോടെ അത് മുതലെടുക്കാന്‍ ഒലീവര്‍ മാര്‍ത്തേവ് ആണ് യുവതിക്ക് പാമ്പിനെ നല്‍കിയത്. അവിടെ വരുന്ന വിനോദ സഞ്ചാരികള്‍ക്ക് സെല്‍ഫിയെടുക്കാന്‍ മൂര്‍ഖന്‍ പാമ്പിനെ നല്‍കിയിരുന്നത് ഒലീവര്‍ മാര്‍ത്തേവ് ആയിരുന്നു. ഇത് വഴി ഇയാള്‍ക്ക് നല്ല തുകയും ലഭിച്ചിരുന്നു.

പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് ഒലീവര്‍ മാര്‍ത്തേവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top