Section

malabari-logo-mobile

പ്ലസ്ടു സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി

HIGHLIGHTS : പുതുതായി അനുവദിച്ച 104 പ്ലസ് ടു സ്‌കൂളുകള്‍ക്ക് സ്റ്റേ കൊച്ചി : സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് അനുവദിച്ച പ്ലസ് ടൂ സ്‌കൂ...

പുതുതായി അനുവദിച്ച 104 പ്ലസ് ടു സ്‌കൂളുകള്‍ക്ക് സ്റ്റേ
Plus Twoകൊച്ചി : സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് അനുവദിച്ച പ്ലസ് ടൂ സ്‌കൂളുകളും, ബാച്ചുകളും അനുവദിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്ക് അനുവദിച്ച ബാച്ചുകള്‍ പ്രവര്‍ത്തിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ശുപാര്‍ശ മറികടന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയ 104 സ്‌കൂളുകളുടെ പ്രവര്‍ത്തനം റദ്ദാവും. ജനപ്രതിനിധികളുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ബാച്ചുകള്‍ അനുവദിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജനപ്രതിനിധികളുടെ അഭിപ്രായം തേടിയതിന്റെയോ, സ്‌കൂളുകള്‍ പരിശോധന നടത്തിയതിന്റെയോ രേഖകള്‍ സര്‍ക്കാര്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിധിയില്‍ അനുകൂലവും, പ്രതികൂലവുമായ ഘടകങ്ങള്‍ ഉണ്ടെന്നായിരുന്നു വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ പ്രതികരണം. വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയും, വിദ്യഭ്യാസമന്ത്രിയും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!