കോഴിക്കോട് : ഡോക്യുമെന്ററി സംവിധായകന്‍ ഒഡേസ സത്യന്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ . ഇന്ന് പുലര്‍ച്ചെ 3 മണിയോട് കൂടിയായിരുന്നു മരണം. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് വടകരയില്‍ നടക്കും.
എണ്‍പതുകളില്‍ മലബാറിന്റെ ബൗദ്ധിക ലോകത്ത് സൂക്ഷ്മതയേറിയ ലോക സിനിമകളെ പരിചയപ്പെടുത്തിയ ഒഡേസി ഫിലിം സൊസൈറ്റയുടെ പ്രവര്‍ത്തകനായ സത്യന്‍ ജോണ്‍ എബ്രഹാമിന്റെ അമ്മയറിയാന്‍ എന്ന ജനങ്ങളുടെ സിനിമയിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. ജോണ്‍ എബ്രഹാമിന്റെ മരണത്തെ തുടര്‍ന്ന് ഒഡേസയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സത്യന്‍ നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കവി അയ്യപ്പന്റെ ജീവിതയാത്രകളെ രേഖപ്പെടുത്തിയ ഇത്രയും യാത ഭാവം, നക്‌സല്‍ നേതാവ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള അഗ്നിരേഖകള്‍ എന്നിവ ശ്രദ്ധേയമായ അദ്ദേഹത്തതിന്റെ ഡോക്യൂമെന്ററികളാണ്. വിശുദ്ധ പശു എന്ന ഒരുഡോക്യുമെന്ററിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു അദേഹം.




