കല്ല്യാണ വീടുകളിലെ ഗാനമേള ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നു

supertroupനാദാപുരം: കല്ല്യാണ വീടുകളില്‍ പോലീസില്‍ നിന്ന് അനുമതി വാങ്ങിക്കാതെ നടക്കുന്ന ഗാനമേളകള്‍ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതായി പരാതി. നാദാപുരത്തെ ചില വീടുകളിലെ ഗാനമേളകളാണ് പോലീസിന് തലവേദനയായിരിക്കുന്നത്. അരൂരില്‍ വിവാഹസല്‍ക്കാരത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഉണ്ടായ ഗാനമേള സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിന് മുമ്പും വിവാഹത്തോടനുബന്ധിച്ചുള്ള ഗാനമേളയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. വിവാഹ ദിവസം വധുവിന്റെ വീട്ടിലേക്ക് വരനോടൊപ്പമുള്ള യാത്രയും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പോലീസ് പറഞ്ഞു. വരന്റെ സംഘത്തിലുള്ളവരുടെ വാഹനങ്ങളുടെ നിലവിട്ടുള്ള കുതിപ്പിനെ കുറിച്ച് പോലീസില്‍ ഇതുവരെ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. അതേസമയം അനുമതിയില്ലാതെ കല്ല്യാണ വീടുകളില്‍ ഗാനമേളകള്‍ സംഘടിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ തീരുമാനം.

Share news
error: Content is protected !!
Scroll to Top