സീസണ്‍ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാകും

trainദില്ലി: റെയില്‍വേ പ്രഖ്യാപിച്ച യാത്രാക്കുലി വര്‍ദധനവ് ഏറ്റവുമധികം ബാധിക്കുക സാധാരണക്കാരായ സീസണ്‍ടിക്കറ്റ് യാത്രക്കാരെ. സീസണ്‍ടിക്കറ്റ് നിരക്ക് ഇനിമുതല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകും.

നിലവില്‍ ഒരു റൂട്ടിലെ ഒരു മാസത്തെ സീസണ്‍ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്നത് ആ റൂട്ടില്‍ ഓര്‍ഡനറി പാസഞ്ചര്‍ വണ്ടിയുടെ ഒരു ഭാഗത്തേക്കള്ളു 15 യാത്രകളുടെ ടിക്കറ്റ് നിരക്കാണ്. എന്നാല്‍ പുതുക്കിയ നിരക്കനുസരിച്ച് 30 യാത്രകളുടെ പണമായിരിക്കും ഈടാക്കുക..

ഇതനുസരിച്ച് ജൂണ്‍ 25 മുതല്‍ ഇരട്ടിതുകയായിരിക്കും നല്‍കേണ്ടി വരിക.25 കിലോമീറ്റര്‍ ദൂരത്തില്‍ 160 രൂപ നല്‍കിവരുന്നവര്‍ 300 രൂപ നല്‍കേണ്ടിവരും. നഗരങ്ങളിലേക്ക് നിത്യതൊഴിലിനായി പോകുന്ന സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളുമാണ് സീസണ്‍ടിക്കറ്റിനെ ഏറ്റവുമധികം ആശ്രയിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനം ഇവര്‍ക്ക് ഇരുട്ടടിയാകും.

 

Share news
error: Content is protected !!
Scroll to Top