കോസ്‌റ്റോറിക്ക ഇറ്റലിയെ അട്ടിമറിച്ചു

2378809_large-lnd copy2014 ബ്രസീല്‍ ലോകകപ്പില്‍ കോസ്‌റ്റോറിക്ക കറുത്തകുതിരകളാകുമോ. മരണഗ്രൂപ്പിലെ തങ്ങളുടെ രണ്ടാമത്തെ കളിയില്‍ മുന്‍ലോകകപ്പ് ചാമ്പ്യന്‍മാരായ ഇറ്റലിയെ ഒരു ഗോളിന് അട്ടിമറിച്ച് കോസ്‌റ്റോറിക്ക തങ്ങളുടെ കുതിപ്പ് തുടരുന്നു. ആദ്യമത്സരത്തില്‍ ഉറുഗ്വായെ തോല്‍പ്പിച്ചത് യാദൃശ്ചികമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ ജയം ഇതോടെ കോസ്‌റ്റോറിക്ക പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഡിയിലെ അവസാനക്കാരായ ഇഗ്ലണ്ട് ലോകകപ്പില്‍ നിന്ന് പുറത്തായി.

കളിയുടെ ആദ്യപകുതിയുടെ 44ാം മിനിറ്റില്‍ ബ്രയിന്‍ റുയിസ് ലക്ഷ്യത്തിലേക്ക് തലകൊണ്ട് ചെത്തിയിട്ട പന്ത് ഇറ്റലിയെ തകര്‍ത്തു. ഇറ്റലിയുടെ ഫോര്‍വേര്‍ഡുകളെ ശക്തമായി തടഞ്ഞിട്ട കോസ്‌റ്റോറിക്ക തരം കിട്ടുമ്പോഴൊക്കെ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി.

കോസ്റ്റോറിക്കയുടെ ലോകകപ്പ് ചരത്രത്തില്‍ രണ്ടാം തവണയാണ് കോസ്‌റ്റോറിക്ക രണ്ടാം റൗണ്ടിലെത്തുന്നത്.  ഈ അട്ടിമറികളുടെ തുടര്‍ച്ചയുണ്ടായാല്‍ അതൊരു ഫുട്‌ബോള്‍ ചരിത്രമാകും

Share news
error: Content is protected !!
Scroll to Top