റെയില്‍വേ നിരക്കുകള്‍ കുത്തനെ കൂട്ടി

abcദില്ലി :ഇന്ത്യന്‍ റെയില്‍വേ യാത്ര, ചരക്കുകൂലികള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു.യാത്രാക്കുലി 14.2 ശതമാനവും, ചരക്കുകൂലി 6.5 ശതമാനവുമാണ് കൂട്ടിയത്.വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ 25ാം തിയ്യതി മുതല്‍ നിലവി്ല്‍ വരും വര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവി്ല്‍ വരുമെന്നായിരുന്നു അറയിച്ചിരുന്നത് ഇത് പിന്നീട് തിരുത്തുകയായിരുന്നു.
സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്ക് വര്‍ദ്ധിക്കും. മുന്‍കൂറായി റിസര്‍വ് ചെയ്ത ടിക്കറ്റ് വാങിയവര്‍ക്കും യാത്ര ചെയ്യുന്ന ദിവസം കൂടുതല്‍ തുക നല്‍കേണ്ടിവരും.

റെയില്‍വേ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും നിരക്കുവര്‍ദ്ധനയല്ലാതെ മറ്റ് പോംവഴിയില്ലെന്നും റെയില്‍വേ മന്ത്രി സദാനന്ദഗൗഡ പറഞ്ഞു

സാധാരണക്കാരനെയായിരിക്കും നിരക്കുവര്‍ദ്ധന ഏറെ പ്രതികൂലമായി ബാധിക്കുക.. ചരക്കുകൂലി വര്‍ദ്ധിപ്പിക്കുന്നത് അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനക്ക് കാരണമാകും.

Share news
error: Content is protected !!
Scroll to Top