സംവിധായകന്‍ കലഞ്ജിയത്തിന്റെ അടിയേറ്റ് നടി പ്രിയങ്കയെ ആശുപത്രിയില്‍

Untitled-1 copyചെന്നൈ : അടുത്തിടെ നടി അഞ്ജലിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സംവിധായകന്‍ കലഞ്ജിയം വീണ്ടും വിവാദത്തില്‍. ഷൂട്ടിങ്ങിനിടെ നടി പ്രിയങ്കയെ അടിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.

അടിയേറ്റ പ്രിയങ്ക ആശുപത്രിയില്‍ ചികില്‍സയിലാണ്. കങ്കാരു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം നടന്നത്. ഈ ചിത്രത്തില്‍ പ്രിയങ്കയുടെ സഹോദരനായി അഭിനയിക്കുന്ന കലഞ്ജിയം പ്രയങ്കയെ അടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ അടി മുഖത്ത് കൊള്ളുകയായിരുന്നത്രെ.

സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ നടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസമായി ശരിയായ രീതിയില്‍ ഉറക്കമില്ലാതിരുന്നതും, റസ്റ്റില്ലാതിരുന്നതുമാണ് അടിയേറ്റ ഉടനെ പ്രിയങ്കയ്ക്ക് ബോധം പോയതെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ കലഞ്ജിയം കരുതികൂട്ടി അടിച്ചതാണെന്നും അടിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും പ്രിയങ്കയുടെ പിതാവ് അറിയിച്ചു. ഏതായാലും കലഞ്ജിയത്തിനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് പ്രിയങ്കയുടെ പിതാവ് പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top