ചീഫ് സെക്രട്ടറിക്കെതിരെ വിഎസ്

Untitled-1 copyതിരു : ഐഎഎസ് ഉദേ്യാഗസ്ഥര്‍ തമ്മിലുള്ള എതിര്‍പ്പ് തുടരവെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ചീഫ് സെക്രട്ടറി അഴിമതിയില്‍ മുഖ്യമന്ത്രിയുടെ തേരാളിയാണെന്ന് വിഎസ് നിയമസഭയില്‍ പറഞ്ഞു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി തിരുവനന്തപുരം പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ചീഫ് സെക്രട്ടറി അനുകൂല നിലപാട് എടുത്തെന്നും വിഎസ് ആരോപിച്ചു. ഇക്കാര്യം സംബന്ധിച്ച രേഖകളും വിഎസ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

8 കോടി രൂപ വിലപിടിപ്പ് വരുന്ന 17 സെന്റ് സ്ഥലമാണ് സ്വകാര്യ ഫ്‌ളാറ്റുടമ കയ്യേറിയത്. സ്വീവേജ് പൈപ്പ് കടന്നു പോകുന്ന സര്‍ക്കാര്‍ ഭൂമിയാണിതെന്നും വിഎസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ തണലില്‍ ചീഫ് സെക്രട്ടറി മറ്റ് മന്ത്രിമാരുടെ ഉത്തരവുകളെ ലംഘിക്കുകയാണെന്നും വിഎസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top