സുസൂക്കി ഈനാസൂമയുടെ വില കുറച്ചു

1403060811സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ജനുവരിയില്‍ വിപണിയിലിറക്കിയ നേക്കഡ് സ്ട്രീറ്റ് ബൈക്കായ ഈനാസുമ 250 ന്റെ വില ഒരു ലക്ഷം കുറച്ചു. ഹോണ്ടാ സിബിആര്‍ 250 ആര്‍, കാവസാക്കി നിഞ്ജ 300, കെടിഎം 200 ഡ്യൂക്ക് എന്നിവ ഉള്‍പ്പെടുന്ന സ്‌പോര്‍ട്ട് ബൈക്ക് വിഭാഗത്തില്‍ പെടുന്ന ഈനാസൂമ 250 ന് 2.61 ലക്ഷം രൂപയാണ് മുംബൈയിലെ പുതിയ ഓണ്‍റോള്‍ വില. മുമ്പ് ഇതിന്റെ വില 3.61 ലക്ഷം രൂപയായിരുന്നു.

24 ബിഎച്ച്പി ശേഷിയുള്ള 248 സിസി, ഇരട്ട സിലിണ്ടര്‍, ലിക്യൂഡ് കൂള്‍ഡ്, ഫോര്‍സ്‌ട്രോക്ക് എഞ്ചിന്‍ തുടങ്ങിയവയാണ് ഈനാസൂമ 250 ന് കരുത്ത് പകരുന്നത്. കൂടാതെ 6 സ്പീഡാണ് ഗിയര്‍ ബോക്‌സ്. ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളില്‍ മാത്രമാണ് ഇവ ലഭിക്കുക.

ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഉപയോഗിച്ച് സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ ഗുഡ്ഗാവ് പ്ലാന്റില്‍ കൂട്ടി യോജിപ്പിച്ചാണ് ഈനാസൂമ250 ന്റെ ഉല്‍പ്പദാനം നടത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top