പരപ്പനങ്ങാടി : സീസണ്‍ടിക്കറ്റ് യാത്രക്കാര്‍ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം. പരപ്പനങ്ങാടിയില്‍ എറണാകുളത്തുനിന്നും ദില്ലിയിലേക്കുള്ള മംഗള നിസാമുദ്ധീന്‍ എക്‌സപ്രസ് ഇരുപത് മിനിറ്റോളം പിടിച്ചിട്ടു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം
സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടമെന്റില്‍ യാത്ര ചെയ്യുന്നതിനെ തിരെ റിസര്‍വ് ചെയ്ത യാത്രക്കാര്‍ പരാതിപെടുകയായിരുന്നു. തുടര്‍ന്ന് സീസണ്‍ടിക്കറ്റ് യാത്രക്കാരോട് റിസര്‍വ്ഡ് ബോഗിയില്‍ നിന്നും ഇറങ്ങാന്‍ ടിക്കറ്റ് എക്‌സാമിനര്‍ ആവിശ്യപ്പെട്ടു. ഒരു മിനുറ്റ് മാത്രം ട്രെയിന്‍ നിര്‍ത്തുന്ന പരപ്പനങ്ങാടിയില്‍ ഇറങ്ങാന്‍ യാത്രക്കാര്‍ തയ്യാറാവാത്തതോടെ ടിടിഇ അപായചങ്ങല വലിച്ച് വണ്ടി നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് റിസര്‍വ് ചെയ്യാത്ത മുഴവന്‍ യാത്രക്കാരെയും ഈ ബോഗിയില്‍ നിന്നും മാറ്റിയ ശേഷമാണ് ട്രെയിന്‍ വിട്ടത്.
ദില്ലിയില്‍ വരെ പോകുന്ന ഈ ട്രെയിനില്‍ മൂന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ മാത്രമാണ് ഉള്ളത്. വൈകുന്നേരം തെക്കന്‍ മലബാറിലൂടെ കടന്നുപോകുന്ന ഈ ട്രെയിനിലാണ് ഉദ്യോഗസ്ഥരും അധ്യാപകരുമടങ്ങുന്ന വലിയൊരു വിഭാഗം സീസണ്‍ടിക്കറ്റ് യാത്രക്കാര്‍ യാത്രചെയ്യുന്നത്. യാത്രക്കാരുടെ ബാഹുല്യം മൂലം റിസര്‍വേഷന്‍ ബോഗികളില്‍ ഇവര്‍ യാത്രചെയ്യുന്നത് പതിവാണ്.
ഇത് പലപ്പോഴുംയാത്രക്കാരും റെയില്‍വേ ജിവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെക്കാറുണ്ട്.




