വയനാട്: സുല്‍ത്താന്‍ ബത്തേരി വാകേരി കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും. വാകേരി മൂട കൊല്ലിയില്‍ പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്ത് വീണ്ടും കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍, പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍.
വയനാട് ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കടുവയെ മയക്കുവെടി വയ്ക്കാനും ആവശ്യമെങ്കില്‍ വെടിവച്ച് കൊല്ലാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടതിനു പിന്നാലെയാണു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംസ്‌കരിച്ചത്. ശനിയാഴ്ചയാണു കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് കൊല്ലപ്പെട്ടത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷ്. വൈകീട്ട് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കടുവയെ കണ്ടെത്തുന്നതിനായി മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




