തിരുവനന്തപുരം: കേരള ബാങ്കിന്റെ പേരില്‍ വ്യാജ വാട്സ്ആപ് സന്ദേശമയച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് നീക്കമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍. ലോണ്‍ നല്‍കാമെന്ന് വാട്സ്ആപ് വഴി സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമം. പ്രതികരിക്കുന്നവരോട് ചില രേഖകള്‍ അയക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് കേരള ബാങ്കിന്റെ ലോഗോ ഉള്‍പ്പെടുത്തി, ലോണ്‍ അനുവദിച്ചെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് അയക്കും. ഉടന്‍ തുക അക്കൗണ്ടിലെത്തുമെന്നും ഇതിനായി ഇന്‍ഷുറന്‍സ് തുക ഗൂഗിള്‍പേ ചെയ്യാനും ആവശ്യപ്പെടും. സംശയം തോന്നിയവര്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ബാങ്ക്.
ലോണ്‍ സംബന്ധിച്ച അറിയിപ്പ് മലയാളത്തിലാണ് അയക്കുന്നത്. തുടര്‍ന്നുള്ളവ ഇംഗ്ലീഷിലും. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരാണ് ഗൂഗിള്‍പേ അക്കൗണ്ടിന് ഉപയോഗിക്കുന്നത്. കേരള ബാങ്കിന് വാട്‌സ്ആപ്, ഓണ്‍ലൈന്‍ വായ്പ വിതരണം ഇല്ലെന്നും ശാഖകളിലൂടെമാത്രമേ നല്‍കുവെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




