Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കടലാക്രമണം രൂക്ഷം; നിരവധി മീന്‍ചാപ്പകള്‍ കടലെടുത്തു

HIGHLIGHTS : Sea level rise in Parappanangadi; Many fish were taken to sea.

പരപ്പനങ്ങാടി: കലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. ചാപ്പപ്പടിയിലും ആലുങ്ങല്‍ബീച്ചിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ചാപ്പപ്പടിയില്‍ തിരമാലകള്‍ തല്ലിത്തകര്‍ത്തത് നിരവധി മീന്‍ ചാപ്പകള്‍. ആഞ്ഞടിക്കുന്ന കടല്‍ കര തുരന്നെടുക്കുകയാണ്.

നേരത്തേയുണ്ടായ കടലാക്രമണത്തില്‍ ഭാഗികമായി കടലെടുത്ത ചാപ്പകള്‍ പൂര്‍ണമായും കടലിലേക്കൊഴുകി. കടല്‍ ഇനിയും ശക്തമായാല്‍ കടല്‍ ഭിത്തിയോ മറ്റു സംരക്ഷണമോഇല്ലാത്ത ഇവിടെ വീടുകളും ടിപ്പുസുല്‍ത്താന്‍ റോഡടക്കം കടലെടുക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷങ്ങളിലെ കടലാക്രമണത്തില്‍ ഇവിടെ ടിപ്പുസുല്‍ത്താന്‍ റോഡ് പൂര്‍ണമായും കടലെടുത്തിരുന്നു ആ ഭാഗത്ത് കല്ലുകള്‍ നിര്‍ത്തിയതിനാലാണ് കൂടുതല്‍ നാശനഷ്ടം ഒഴിവായത്. ഇപ്പോള്‍ ഈ സംരക്ഷണ ഭിത്തിയിലേക്കും മീന്‍ ചാപ്പകളിലേക്കും കടല്‍ ആഞ്ഞടിക്കുകയാണ്.

sameeksha-malabarinews

10ഓളം കമ്പനികളുടെ മീന്‍ചാപ്പകള്‍ പൂര്‍ണമായും കടലെടുത്തു. 10 ഓളം ചാപ്പകള്‍ ഭാഗികമായി തകര്‍ന്നു. പല ചാപ്പകളും ഏതു സമയവും കടലെടുക്കുന്ന അവസ്ഥയിലാണ്. കടല്‍ഭിത്തിയുള്ള പല സ്ഥലങ്ങളിലും കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. ഭിതിയില്ലാത്തിടങ്ങളിലാണ് തിരമാലകള്‍ കൂടുതലും നാശനഷ്ടങ്ങള്‍ വരുത്തുന്നത്.ചാപ്പപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാന്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇവിടെ കൂടുതല്‍ നശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ഹാര്‍ബര്‍ പുലിമുട്ടിലേക്കും കടല്‍ അടിക്കുകയാണ്. ഈ ഭാഗത്ത് കരയിലുണ്ടായിരുന്ന തോണികള്‍ റോഡിലേക്ക് കയറ്റിയിരിക്കുകയാണ്. ആലുങ്ങല്‍ബീച്ച് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ തകര്‍ന്നു. പുത്തന്‍കടപ്പുറം ഫിഷ് ലാന്‍ഡിംഗ് സെന്ററും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കടലാക്രമണ പ്രദേശങ്ങള്‍ നിയുക്ത എം.എല്‍.എ കെ.പി.എ മജീദ് സന്ദര്‍ശിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!