പിപിഇ കിറ്റിന് 273, എന്‍ 95 മാസ്‌കിന് 22; കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാന്‍ സാധിക്കു. എന്‍ 95 മാസ്‌കിന് 22 രൂപയും സര്‍ജിക്കല്‍ മാസ്‌കിന് 3.90 രൂപയുമാക്കി സര്‍ക്കാര്‍ വിലനിശ്ചയിച്ചു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സുപ്രധാനമായ സാനിറ്റൈസറും വിലനിയന്ത്രണ പട്ടികയില്‍ കൊണ്ടുവന്നു. ഇതുപ്രകാരം അരലിറ്റര്‍ സാനിറ്റൈസറിന് പരമാവധി 192 രൂപയെ ഈടാക്കാനാകൂ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ വിലനിയന്ത്രിച്ച് പട്ടിക ഇറക്കിയത്.

വില ഇങ്ങന

പിപിഇ കിറ്റ്- 273

ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്- 3.90

ഫെയ്‌സ് ഷീല്‍ഡ്- 21

ഡിസ്‌പോസിബിള്‍ ഏപ്രണ്‍- 12

സര്‍ജിക്കല്‍ ഗൗണ്‍-65

എക്‌സാമിനേഷന്‍ ഗ്ലൗസ്- 5.75

ഹാന്‍ഡ് സാനിറ്റൈസര്‍ (500എംഎല്‍)- 192

ഹാന്‍ഡ് സാനിറ്റൈസര്‍ (200എംഎല്‍)- 98

ഹാന്‍ഡ് സാനിറ്റൈസര്‍ (100എംഎല്‍)- 55

സ്റ്റെറൈല്‍ ഗ്ലൗസ് ( ഒരു ജോഡി)- 12

എന്‍ആര്‍ബി മാസ്‌ക്- 80

ഹ്യുമിഡിഫയര്‍ ഉള്ള ഫ്ളോമീറ്റര്‍- 1520 രൂപ

ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്‌സീമീറ്റര്‍- 1500 രൂപ

Share news
error: Content is protected !!
Scroll to Top