തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 23 വരെ ലോക്ക്ഡൗണ്‍ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്നും തിരുവനന്തപുരം തൃശൂര്‍ എറണാകുളം മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മേയ് മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. അവശ്യസാധന കിറ്റ് ജൂണ്‍ മാസവും വിതരണം ചെയ്യും. അവശ്യ മെഡിക്കല്‍ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചു.
കോവിഡ് പ്രതിരോധ സാധനങ്ങളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കുടുംബശ്രീ വായ്പകള്‍ക്ക് 6 മാസം മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ലോക്ക്ഡൗണിന്റെ നിയന്ത്രണത്തിന്റെ ഫലം അറിയാന്‍ ഇനി ദിവസങ്ങള്‍ വേണ്ടിവരും.



