Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 3,997 പേര്‍ക്ക് രോഗബാധ; 3,981 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Test positivity was 38.2 percent 3,775 through direct contact Health workers03 For 122 people without knowing the source 50,716 people were tre...

മലപ്പുറം: ജില്ലയില്‍ ഇന്ന് 3,997 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 38.2 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. 3,775 പേര്‍ക്കാണ് ഇന്ന് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ. 122 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 95 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

77,183 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ആശുപത്രികളില്‍ 1,574 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 167 പേരും 236 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 220 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

sameeksha-malabarinews

വെള്ളിയാഴ്ച 3,981 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,73,996 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 739 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

തുടരണം ജീവന്റെ വിലയുള്ള ജാഗ്രത: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 വ്യാപനം വെല്ലുവിളിയുയര്‍ത്തുമ്പോള്‍ ജീവന്റെ വിലയുള്ള ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരുമായി അടുത്തിടപഴകുന്നവര്‍ക്ക് വൈറസ് ബാധയേല്‍ക്കുന്നതാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും പരമാവധി വീടുകളില്‍ കഴിയുകയും ചെയ്യുന്നതിലൂടെ മാത്രമെ നിലവിലെ പ്രതിസന്ധി തരണം ചെയ്യാനാകൂ. പൊതു സമൂഹ രക്ഷക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ചെറുതായി കാണരുത്. തികഞ്ഞ ജാഗ്രത നിലവിലെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുത്. ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 27
ആലങ്കോട് 18
ആലിപ്പറമ്പ് 39
അമരമ്പലം 16
ആനക്കയം 113
അങ്ങാടിപ്പുറം 50
അരീക്കോട് 31
ആതവനാട് 25
ഊരകം 07
ചാലിയാര്‍ 16
ചീക്കോട് 40
ചേലേമ്പ്ര 45
ചെറിയമുണ്ടം 12
ചെറുകാവ് 148
ചോക്കാട് 91
ചുങ്കത്തറ 35
എടക്കര 34
എടപ്പറ്റ 07
എടപ്പാള്‍ 53
എടരിക്കോട് 08
എടവണ്ണ 111
എടയൂര്‍ 23
ഏലംകുളം 41
ഇരിമ്പിളിയം 19
കാലടി 43
കാളികാവ് 20
കല്‍പകഞ്ചേരി 16
കണ്ണമംഗലം 20
കരുളായി 10
കരുവാരക്കുണ്ട് 07
കാവനൂര്‍ 19
കീഴാറ്റൂര്‍ 39
കീഴുപറമ്പ് 02
കോഡൂര്‍ 21
കൊണ്ടോട്ടി 82
കൂട്ടിലങ്ങാടി 40
കോട്ടക്കല്‍ 17
കുറുവ 22
കുറ്റിപ്പുറം 17
കുഴിമണ്ണ 21
മക്കരപ്പറമ്പ് 43
മലപ്പുറം 258
മമ്പാട് 25
മംഗലം 39
മഞ്ചേരി 127
മങ്കട 35
മാറാക്കര 06
മാറഞ്ചേരി 79
മേലാറ്റൂര്‍ 08
മൂന്നിയൂര്‍ 54
മൂര്‍ക്കനാട് 64
മൂത്തേടം 06
മൊറയൂര്‍ 36
മുതുവല്ലൂര്‍ 23
നന്നമ്പ്ര 11
നന്നംമുക്ക് 16
നിലമ്പൂര്‍ 47
നിറമരുതൂര്‍ 17
ഒതുക്കുങ്ങല്‍ 12
ഒഴൂര്‍ 13
പള്ളിക്കല്‍ 54
പാണ്ടിക്കാട് 38
പരപ്പനങ്ങാടി 81
പറപ്പൂര്‍ 10
പെരിന്തല്‍മണ്ണ 117
പെരുമണ്ണ ക്ലാരി 05
പെരുമ്പടപ്പ് 10
പെരുവള്ളൂര്‍ 12
പൊന്മള 16
പൊന്മുണ്ടം 08
പൊന്നാനി 79
പൂക്കോട്ടൂര്‍ 62
പോരൂര്‍ 57
പോത്തുകല്ല് 50
പുലാമന്തോള്‍ 55
പുളിക്കല്‍ 23
പുല്‍പ്പറ്റ 13
പുറത്തൂര്‍ 19
പുഴക്കാട്ടിരി 31
താനാളൂര്‍ 68
താനൂര്‍ 53
തലക്കാട് 25
തവനൂര്‍ 28
താഴേക്കോട് 31
തേഞ്ഞിപ്പലം 33
തെന്നല 14
തിരുനാവായ 20
തിരുവാലി 23
തൃക്കലങ്ങോട് 32
തൃപ്രങ്ങോട് 19
തിരൂര്‍ 115
തിരൂരങ്ങാടി 36
ഊര്‍ങ്ങാട്ടിരി 22
വളാഞ്ചേരി 23
വളവന്നൂര്‍ 10
വള്ളിക്കുന്ന് 66
വട്ടംകുളം 60
വാഴക്കാട് 23
വാഴയൂര്‍ 31
വഴിക്കടവ് 12
വെളിയങ്കോട് 32
വേങ്ങര 39
വെട്ടത്തൂര്‍ 24
വെട്ടം 33
വണ്ടൂര്‍ 61

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!