വിദ്യാര്‍ഥികള്‍ക്കുനേരെ കത്തിവീശിയ എസ്ഡിപിഐ പ്രാദേശിക നേതാവ് അറസ്റ്റില്‍

മലപ്പുറം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തിവീശിയ എസ്ഡിപിഐ പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ്‌ചെയ്ത് ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തി. മേല്‍മുറി സ്വദേശി നടുത്തൊടി ജുനൈദുള്ള (22)യെയാണ് അറസ്റ്റ്‌ചെയ്തത്. പൊതുജനമധ്യത്തില്‍ മാരകായുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് സ്വമേധയാ കേസെടുത്താണ് അറസ്റ്റ്.

മേല്‍മുറി പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളെയാണ് ഇയാള്‍ കത്തിയുമായി ആക്രമിച്ചത്.

ബുധനാഴ്ച വൈകിട്ട് കോളേജിന് സമീപമായിരുന്നു സംഭവം. ബിരുദ വിദ്യാര്‍ഥികള്‍ തമ്മില്‍ മുമ്പുണ്ടായ സംഘര്‍ഷം പറഞ്ഞ് തീര്‍ക്കവേ ജുനൈദുള്ളയുടെ നേതൃത്വത്തില്‍ ചിലര്‍ വടിയുമായെത്തി. തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ അരയില്‍നിന്ന് കത്തി ഊരിയെടുത്ത് ആക്രമിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top