മലപ്പുറം ജില്ലാ വോളിബോള്‍ മത്സരത്തില്‍ ചാമ്പ്യന്‍; വിഘ്‌നേഷിനെ ആദരിച്ച് യുവമോര്‍ച്ച താനൂര്‍ കമ്മിറ്റി

മലപ്പുറം: മലപ്പുറം ജില്ലാ വോളിബോള്‍ മത്സരത്തില്‍ ചാമ്പ്യന്‍ പട്ടം നേടിയ വിഘ്‌നേഷിനെ യുവമോര്‍ച്ച താനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആദരിച്ചു. ജി.വി രാജാസ് സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ വിഘ്‌നേഷ് 2020-21 കാലഘട്ടത്തിലെ ജില്ലാ വോളിബോള്‍ ചാമ്പ്യനാണ്.

താനൂര്‍ ചിറക്കല്‍ സ്വദേശിയായ ചെള്ളിക്കട്ടില്‍ വിനോദ്, രശ്മി ദമ്പതികളുടെ മകനാണ് വിഘ്‌നേഷ്. യുവമോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ സുബിത്ത്, യുവമോര്‍ച്ച താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ അഖില്‍, ബിജെപി താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി പ്രവീണ്‍, വാര്‍ഡ് കൗണ്‍സിലര്‍ ദിബീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top