Section

malabari-logo-mobile

തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

HIGHLIGHTS : Script writer John Paul passed away

കൊച്ചി:തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു.72 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയട്ടുണ്ട്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

ഭരതന്‍, പത്മരാജന്‍ ,ഐവിശശി തുടങ്ങിയവര്‍ക്കായി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.മലയാള ചലച്ചിത്രത്തിന് മാറ്റം കുറിച്ചതിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു ജോണ്‍ പോള്‍.1980 ല്‍ പുറത്തിറങ്ങിയ ചാമരം ആണ് ആദ്യ ചിത്രം. മാധ്യമപ്രവര്‍ത്തകന്‍, ടെലിവിഷന്‍ അവതാരകന്‍, ചലച്ചിത്ര അധ്യാപകന്‍, ചലച്ചിത്ര നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ജോണ്‍പോള്‍. ചലച്ചിത്ര സാങ്കേതിക കലാകാരന്‍മാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.

sameeksha-malabarinews

ചാമരം, ഓര്‍മക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോണ്‍പോള്‍ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തര്‍ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം ജോണ്‍പോള്‍ ആയിരുന്നു.

പ്രണയമീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ.

മാനുഷിക വികാരങ്ങളുടെ വ്യത്യസ്തതലങ്ങള്‍ കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും സൃഷ്ടിക്കാന്‍ അതിസമര്‍ഥനായിരുന്നു ജോണ്‍ പോളെന്ന് ആദ്യ സിനിമയായ ചാമരം തന്നെ മികച്ച ഉദാഹരണമാണ്. ആദ്യ അവസരം നല്‍കിയ സംവിധായകന്‍ ഭരതന്‍ പിന്നീട് മര്‍മ്മരം, ഓര്‍മ്മക്കായ്, പാളങ്ങള്‍, സന്ധ്യ മയങ്ങും നേരം, ഇത്തിരിപൂവേ ചുവന്നപൂവേ, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീല കുറിഞ്ഞി പൂത്തപ്പോള്‍, ഒരു സായാഹ്നത്തിന്റെ സ്വപ്നം, കേളി, മാളൂട്ടി, ചമയം, മഞ്ജീരധ്വരധ്വനി തുടങ്ങിയ സിനിമകളില്‍ തിരക്കഥയൊരുക്കാന്‍ ജോണ്‍ പോളിന്റെ കൂട്ടുതേടി.

ബാലു മഹേന്ദ്രയ്ക്ക് വേണ്ടി ജോണ്‍ പോള്‍ ഒരുക്കിയ യാത്ര എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്നിന്റെ കഥാകാരനും ജോണ്‍ പോളായിരുന്നു. കെ. മധുവിനൊപ്പം പ്രവര്‍ത്തിച്ച ഒരുക്കം, രണ്ടാം വരവ് തുടങ്ങിയ സിനിമകള്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നു. ഇണ, അതിരാത്രം, വ്രതം, ഭൂമിക ഐ.വി. ശശിയ്ക്ക് വേണ്ടി എഴുതിയല്ലൊം ബിഗ് ഫ്രെയിം മൂവികളായിരുന്നു. സത്യന്‍ അന്തിക്കാടിന് വേണ്ട എഴുതിയ രേവതിക്കൊരു പാവക്കുട്ടി മലയാളസിനിമയിലെ ഏറെ നൊമ്പരമുണര്‍ത്തുന്ന സിനിമയില്‍ ഉള്‍പ്പെടുന്നു. ഒരു കടങ്കഥ പോലെ, പാളങ്ങള്‍, യാത്ര, രചന, വിടപറയും മുമ്പേ, ആലോലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, അതിരാത്രം, വെള്ളത്തൂവല്‍, സ്വപ്നങ്ങളിലെ ഹേഷല്‍ മേരി, കാതോട് കാതോരം, സന്ധ്യമയങ്ങും നേരം, അവിടെത്തെ പോലെ ഇവിടെയും, ഉത്സവപ്പിറ്റേന്ന്, ആരോരുമറിയാതെ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.

ഭാര്യ:ഐഷ എലിസബത്ത്.മകള്‍:ജിഷ ജിബി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!