സംസ്ഥാനതല ക്വിസ് മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

പരപ്പനങ്ങാടി : ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പേനക്കത്ത് ആഗ്‌നേയിനെ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് ആദരിച്ചു. ഓണ്‍ലൈനിലൂടെ നടത്തിയ മത്സരത്തില്‍ എല്‍.പി വിഭാഗത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ചിറമംഗലം എ. യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്ദ്യാര്‍ത്ഥിയായ ആഗ്‌നേയ് അദ്ധ്യാപക ദമ്പതികളായ പെനക്കത്ത് പ്രജിത്തിന്റെയും പുഷ്പലതയുടെയും മകനാണ്.

ചീഫ് കോച്ച് കെ. ടി വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ കേലച്ചന്‍ കണ്ടി ഉണ്ണികൃഷണന്‍ അദ്ധ്യക്ഷത വഹിച്ചു. കെന്‍സോടെക് എംഡി കബീര്‍ മച്ചിഞ്ചേരി ഉപഹാരം നല്‍കി. ക്ലബ്ബ് മെമ്പര്‍മാരായ കുഞ്ഞാവാസ് ഗഫൂര്‍ , കെ. കബീര്‍, അഹമ്മദ്, അസി. കോച്ചുമാരായ ഉനൈസ് പരപ്പനങ്ങാടി, ഫാഹിസ് മുരിക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച ചടങ്ങിന് അഡ്വ. റഷീദ് പരപ്പനങ്ങാടി നന്ദിയും രേഖപ്പെടുത്തി. ടി.കെ ഗിരീഷ്, ഷാനിബ്, സുബൈര്‍, റാഫി, ഉബീഷ്, ബിജേഷ്, എന്നിവര്‍ സംബന്ധിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •