Section

malabari-logo-mobile

എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികള്‍ കൊണ്ടോട്ടിയില്‍ പിടിയില്‍

HIGHLIGHTS : Two arrested with cannabis

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ പിടിയില്‍. പാലക്കാട് തെങ്കര,കളത്തില്‍ തൊടി കാസീം, (60), പാലക്കാട് താവളം പാലൂര്‍ കോളനി രാജന്‍ (28) എന്നിവരേയാണ് കൊണ്ടോട്ടി ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് കൊണ്ടോട്ടി പോലീസും ജില്ലാ ആന്റിനാര്‍ക്കോട്ടിക്ക് സ്‌ക്വോഡും ചേര്‍ന്ന് പിടികൂടിയത്.

മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന മൊത്ത വിതരണക്കാരാണ് ഇവര്‍ . തമിഴ്‌നാട് കമ്പം തേനി ഭാഗങ്ങളില്‍ നിന്ന് വലിയ തോതില്‍ എത്തിക്കുന്ന കഞ്ചാവ് താവളം ഭാഗത്തെ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് പിന്നീട് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്. പിടിയിലായവര്‍ക്ക് മണ്ണാര്‍ക്കാടും കേസുള്ളതായി പറയുന്നു.

sameeksha-malabarinews

ഇവരെ ചോദ്യം ചെയ്തതിലൂടെ ജില്ലയിലെ ചെറുകിട കച്ചവടക്കാരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അവരെയും നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വോഡ് ബ്രൗണ്‍ ഷുഗറുമായി കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി റഫീഖിനെ പിടികൂടിയിരുന്നു. കഴിഞ്ഞ 2 മാസത്തിനിടയില്‍ 40 കിലോഗ്രാം കഞ്ചാവാണ് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക്  സ്‌ക്വോഡ് കൊണ്ടോട്ടിയില്‍ നിന്നു മാത്രം പിടികൂടിയത്. പിടിയിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം ബിജു, എസ് .ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി അബ്ദുള്‍ അസീസ്, സത്യനാഥന്‍. മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് , സുബൈര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!