താനൂരില്‍ മാവിന്‍ കൊമ്പ് മുറിക്കുന്നതിനിടെ കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരണപ്പെട്ടു

താനൂര്‍: കൊമ്പ് മുറിക്കുന്നതിനിടെ മാവില്‍ നിന്നും കിണറ്റില്‍ വീണ മധ്യവയസ്‌കന്‍ നിര്യാതനായി. വെള്ളിയാമ്പുറം സ്വദേശി മല്ലിവെട്ടത്ത് രാജന്‍ ഇളയതാണ് (60) മരണപ്പെട്ടത്. രാവിലെ പതിനൊന്നോടെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ വീണത്.

തിരൂര്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ചെമ്മാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്.

തെയ്യാലിങ്ങല്‍ എസ്എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്യൂണായിരുന്നു. ഭാര്യ: പ്രസന്നകുമാരി (റിട്ട.എസ്എസ്എംഎച്ച്എസ്എസ് തെയ്യാലിങ്ങല്‍) മക്കള്‍ : പ്രസീദ(എഎംയുപിഎസ് അയ്യായ), പ്രവിത( ജി എംയുപിഎസ്
ഒഴുകൂര്‍) മരുമക്കള്‍: മനോജ് (എംഎസ്എം എച്ച്എസ്എസ് കല്ലിങ്ങല്‍പറമ്പ്), സജിത്ത്( ജിഎച്ച്എസ്എസ് പൂക്കോട്ടൂര്‍)

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •