Section

malabari-logo-mobile

കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക ക്ലാസുകള്‍

HIGHLIGHTS : special classes at kite victors

ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി കൈറ്റ് വിക്ടേഴ്സില്‍ നവംബര്‍ 21നും 22നും പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ശനിയാഴ്ച്ച അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കേരള പാഠാവലി, അറബിക്, സംസ്‌കൃതം, ഉറുദു, ഐസിടി ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.

രണ്ട് ദിവസങ്ങളിലും രാവിലെ 10.30-ന് ‘ഹലോ ഇംഗ്ലീഷ് ‘ ആയിരിക്കും . ശനിയാഴ്ച്ച 11 മണിക്ക് ലിറ്റില്‍ കൈറ്റ്സ് എക്സ്പേര്‍ട്ട് ക്ലാസ് വിഭാഗത്തില്‍ ‘സൈബര്‍ സ്പേസിലെ വ്യാജവാര്‍ത്തകള്‍’ എന്ന വിഷയത്തെക്കുറിച്ച് മുഹമ്മദ് ഐ.എ.എസിന്റെ ക്ലാസും, ഞായറാഴ്ച്ച സ്‌ക്രാച്ച് പ്രോഗ്രാമിംഗ് ക്ലാസും ഉണ്ടായിരിക്കും.

sameeksha-malabarinews

പ്ലസ്വണ്‍, പ്ലസ്ടു ക്ലാസുകളിലെ സോഷ്യോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജിയോഗ്രഫി, ജേര്‍ണലിസം, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ജിയോളജി, ഫിലോസഫി തുടങ്ങിയ ക്ലാസുകളാണ് ഞായറാഴ്ച്ച സംപ്രേഷണം ചെയ്യുക. പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍ രണ്ടു ദിവസവും രാവിലെ പത്ത് മണിക്ക് സംപ്രേഷണം ചെയ്യും.
സമയക്കുറവുള്ളതിനാല്‍ പുനഃസംപ്രേഷണത്തിന് പകരം പുതിയ ക്ലാസുകള്‍ ഈ ദിവസങ്ങളില്‍ സംപ്രേഷണം നടക്കുന്നതിനാല്‍ ടൈംടേബിള്‍ കൃത്യമായി നോക്കി ക്ലാസുകള്‍ കാണാന്‍ കുട്ടികള്‍ ശ്രദ്ധിക്കണമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഒരു കുട്ടി ഒരു ക്ലാസ് മാത്രം കണ്ടാല്‍ മതിയാകുന്ന തരത്തിലാണ് ക്രമീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!