തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ അവധി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കണം

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗം ഓഫീസുകളും വരണാധികാരികളുടെ ഓഫീസുകളും എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റെല്ലാ ഓഫീസുകള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ അവധി അനുവദിക്കരുതെന്നും വകുപ്പ് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top