Section

malabari-logo-mobile

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന : കോവിഡ് ജാഗ്രത പാലിച്ച്

HIGHLIGHTS : മലപ്പുറം : കോവിഡ് 19 വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മത്സരി...

മലപ്പുറം : കോവിഡ് 19 വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന ജില്ലയില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കികൊണ്ട് നടന്നു. നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന നടന്ന വിവിധ കേന്ദ്രങ്ങളില്‍ ഇതിനായി കുറ്റമറ്റ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

രാവിലെ 11 ന് പത്രികകളുടെ പരിശോധന ആരംഭിക്കുന്നതിനു മുമ്പ് തന്നെ വരണാധികാരികള്‍ക്കു മുന്നില്‍ കൂടുതല്‍ പേര്‍ എത്തുന്നത് തടയാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പരിശോധന കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും സാമൂഹ്യ അകലവും പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഓരോ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. നേരത്തെ നിശ്ചയിച്ച സമയക്രമമനുസരിച്ചാണ് ഓരോ സ്ഥാനാര്‍ഥികളേയും ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രവേശിപ്പിച്ചത്. സ്ഥാനാര്‍ഥിക്കൊപ്പം നാമനിര്‍ദേശകന്‍, സ്ഥാനാര്‍ഥി നിര്‍ദേശിച്ച ഒരാള്‍ എന്നിവരുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് സൂക്ഷ്മ പരിശോധന നിരീക്ഷിക്കാന്‍ അവസരമുണ്ടായിരുന്നത്. പരിശോധനക്കെത്തുന്നവര്‍ക്ക് കാത്തിരിക്കാനുള്ള ക്രമീകരണങ്ങള്‍ക്ക് പുറമേ ഓരോ ഘട്ടങ്ങളിലും സ്ഥാനാര്‍ഥികള്‍ക്കും ഒപ്പമെത്തിയവര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ് വ്യാപനം മുന്‍നിര്‍ത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവനുസരിച്ച് ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടറുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് സൂക്ഷ്മ പരിശോധന നടപടികള്‍ പൂര്‍ത്തിയായത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!