
പരപ്പനങ്ങാടി: നഗരസഭയുടെ കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു.ചെട്ടിപ്പടി പുതുക്കുളത്തെ അബ്ദുള്ള (61), പന്താരങ്ങാടി സ്വദേശി തൈശേരി സുരേഷ് ബാബു (33), എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പകൽ മൂന്നര മണിയോടെയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോവുകയായിരുന്ന ലോറി മറികടന്ന് പോകുന്നതിനിടെ കാർ സ്കൂട്ടറിൻ്റെ പിറകിൽ ഇടിച്ചാണ് അപകടം.
ഇടിയെ തുടർന്ന് സ്കൂട്ടർ മുന്നോട്ട് നീങ്ങുകയും മുന്നിൽ ഉണ്ടായിരുന്ന സ്കൂൾ ബസിൻ്റെ പിറകിൽ തട്ടി വീഴുകയും ഈ സമയം സ്കൂട്ടറിൻ്റെ പിറകിലുണ്ടായിരുന്നയാൾ കാറിൻ്റെ ഫ്രണ്ട് ഗ്ലാസിലേക്കു തെറിച്ചു വീഴുകയുമായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




