
ന്യൂഡല്‍ഹി:കേരളത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാലക്കാട് -സി കൃഷ്ണകുമാര്‍, ചേലക്കര- കെ ബാലകൃഷ്ണന്‍, വയനാട് -നവ്യ ഹരിദാസ് എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍.
പാലക്കാട് മണ്ഡലത്തില്‍ ഇതോടെ കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സരിന്‍ എന്നിവരായിരിക്കും സി കൃഷ്ണകുമാറിന്റെ എതിരാളികള്‍.
ബിജെപിയുടെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് കെ ബാലകൃഷ്ണന്‍. തിരുവില്വാമല മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ചേലക്കരയില്‍ യു ആര്‍ പ്രദീപ് ആണ് സിപിഐഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസാണ് എതിര്‍സ്ഥാനത്ത്.
സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നവ്യ ഹരിദാസ് കഴിഞ്ഞ രണ്ട് തവണയായി കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് തട്ടകമായ വയനാട് സിപി ഐയുടെ സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിഞ്ഞ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




