സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും;കോളേജുകള്‍ 7 മുതല്‍

ജാഗ്രതയോടെ :എസ്.എസ.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കയറുന്ന കുട്ടികള്‍ മലപ്പുറം കോട്ടപ്പടി ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 14 ന് തുറക്കും. ഒന്നാം ക്ലാസുമുതല്‍ ഒമ്പതാം ക്ലാസുവരെയാണ് തുറക്കുന്നത്. കോളേജുകള്‍ ഏഴാം തിയതി മുതല്‍തുറന്നു പ്രവര്‍ത്തിക്കും.

കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് രൂക്ഷമായതോടെ ഇത് കുറച്ചു ദിവസത്തേക്കുകൂടി നീട്ടുകയായിരുന്നു.

കേവിഡ് വ്യാപനം താഴ്ന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ വീണ്ടു തുറക്കാന്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോക യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top